Film NewsKerala NewsHealthPoliticsSports

കേരളത്തിൽ എല്ലായിടത്തും ബി ജെ പി ക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമ്മ രാജന്റെ മൊഴി 

11:23 AM Nov 04, 2024 IST | suji S

കേരത്തിലെല്ലായിടത്തും ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്ന് ധർമരാജന്‍റെ മൊഴി പുറത്ത്.കേരളത്തിൽ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ കള്ളപ്പണമെത്തിയെന്നാണ് മൊഴി. കാസർകോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി,തൃശൂരില്‍ എത്തിയത് പന്ത്രണ്ട് കോടി, തിരുവനന്തപുരത്ത് 10 കോടിയിലേറെ എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നതായിരുന്നു ആദ്യ അന്വേഷണത്തിന്റെ ഭാഗമായ മൊഴിയിൽ പറയുന്നത്. നിയമ സഭ തെരഞ്ഞെടുപ്പ് കാലത്ത് ആകെ കേരളത്തിൽ എത്തിയത് 41 കോടി രൂപയും , കര്‍ണാടകത്തില്‍ നിന്ന് നേരിട്ടെത്തിച്ചത് 14 കോടി രൂപയുമായിരുന്നു.

എന്നാൽ 8 കോടി കവർച്ച ചെയ്യപ്പെട്ടു. മൂന്നരക്കോടി കൊടകരയില്‍ കവര്‍ന്നു, നാലരക്കോടി സേലത്ത് കവര്‍ന്നെന്നും ധർമരാജന്‍റെ മൊഴിയിൽ പറയുന്നുണ്ട്.  കാസർകോട് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തി. 2021 കാലത്തെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത ആകെ കേരളത്തിലെത്തിയതെന്നാണ് ധര്‍മ്മരാജന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്.

Tags :
BJPDharma Rajan's statement that he brought black moneyKodakara Black Money
Next Article