Film NewsKerala NewsHealthPoliticsSports

ഡി എം കെ റാലിക്ക് പണംകൊടുത്ത്  താൻ ആരെയും എത്തിച്ചിട്ടില്ലെന്ന്; പി വി അൻവർ, ഇതിന് പിന്നില്‍ സിപിഎം

04:20 PM Oct 24, 2024 IST | suji S

ഡി എം കെ റാലിക്ക് പണംകൊടുത്ത് താൻ ആരെയും എത്തിച്ചിട്ടില്ലെന്ന് പി വി അൻവർ എംഎൽഎ. ഡിഎംകെ റാലിയിൽ സിപിഎം ചിലരെ തിരുകി കയറ്റി. അവരാണ് കൂലിക്ക് വന്നതെന്ന് പറഞ്ഞത്. ഇതിന് പിന്നില്‍ സിപിഎംആണ് അല്ലാതെ ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു.അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേർത്തു.

റാലിക്ക് വേണ്ടി  കൂലിക്ക് ആളെ എത്തിച്ചെന്ന പരിഹാസത്തിന് മറുപടി പറയുകയായിരുന്നു പി വി അൻവർ, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരളകഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.അതുപോലെ അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു ചേലക്കരയിൽ ഡിഎംകെ ഒരു വിട്ടുവീഴ്ചക്ക് തയ്യാറല്ല എന്നും

Tags :
CPMDMK rallypv anwar
Next Article