For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു; ചേലക്കരയിൽ തന്റെ വോട്ട് രേഖപെടുത്തികൊണ്ട് സംവിധായകൻ ലാൽ ജോസ്

11:48 AM Nov 13, 2024 IST | Abc Editor
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു  ചേലക്കരയിൽ തന്റെ വോട്ട് രേഖപെടുത്തികൊണ്ട് സംവിധായകൻ ലാൽ ജോസ്

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സിനിമ സംവിധായകൻ ലാൽ ജോസ്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നുവെന്ന് ലാൽ ജോസ് പറഞ്ഞു. ഇങ്ങനെ ഈ രീതിയിൽ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്. ചേലക്കരയിലൊരു വികസനം വേണം. മണ്ഡലത്തിലെ സ്കൂളുകൾ മെച്ചപ്പെട്ടു. തുടർച്ചയായി ഭരിക്കുമ്പോൾ പരാതികൾ ഉണ്ടാകു൦ എന്നാൽ സർക്കാരിനെതിരെ പരാതി ഇല്ല ലാൽ ജോസ് പറഞ്ഞു. അതേസമയം ലാൽ ജോസ് കൊണ്ടാഴി പഞ്ചായത്തിലെ 97 ആം നമ്പർ ബൂത്തിലാണ് തന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

ഇപ്പോൾ ചേലക്കരയിൽ പോളിങ് പുരോ​ഗമിക്കുകയാണ്. ചേലക്കരയിൽ 21.98 ശതമാനം പോളിങ് പൂർത്തിയായി. 2,13,103 വോട്ടർമാരാണ് ചേലക്കര മണ്ഡലത്തിലുള്ളത്. 180 പോളിംഗ് ബൂത്തുകളാണ് ചേലക്കരയിൽ സജ്ജമാക്കിയിരിക്കുന്നത്.മണ്ഡലത്തിൽ 14 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്‌സർവർമാരെ നിയോഗിച്ചിട്ടുണ്ട്.വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫർ, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും.

Tags :