For the best experience, open
https://m.abcmalayalamonline.com
on your mobile browser.

തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് വയനാട് ദുരന്ത ബാധിതർ; തങ്ങൾക്ക് യാത്രക്കൂലി പോലും നൽകാൻ പണമില്ലന്ന് ദുരന്ത ബാധിതർ

04:26 PM Oct 22, 2024 IST | suji S
തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് വയനാട് ദുരന്ത ബാധിതർ  തങ്ങൾക്ക് യാത്രക്കൂലി പോലും നൽകാൻ പണമില്ലന്ന് ദുരന്ത ബാധിതർ

തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് വയനാട് ദുരന്ത ബാധിതർ , മണിക്കൂറുകളോളമാണ് അവർ വിവരശേഖരണത്തിനായി കാത്തുനിന്നത്. ഇപ്പോൾ തങ്ങളുടെ കൈവശം യാത്രാകൂലിക്ക് പോലും പണമില്ലെന്നാണ് അവർ പറയുന്നത്.വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ പുനക്രമീകരിക്കാനുള്ള നീക്കത്തിലാണ് ബാങ്കുകൾ.ഇപ്പോൾ മേപ്പാടിയിൽ വായ്പയുള്ള ദുരന്തബാധിതരെയാണ് വിവരശേഖരണത്തിനായി വിളിച്ചുവരുത്തിയത്.

എന്നാൽ ഈ അപേക്ഷകളിൽ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം കൂടി എഴുതി ചേർക്കുകയാണ് അപേക്ഷകർ. വായ്പ എഴുതിത്തള്ളുന്നത് ഒഴിവാക്കാനാണ് റീ സ്ട്രെക്ചറിങ് എന്നാണ് ഒരു വിഭാഗത്തിൻ്റെ വിമർശനം. എന്നാൽ ഈ അദാലത്തുകളിലും, വിവരശേഖരണത്തിലും ഒരുപാട് വലയുന്നു എന്നാണ് വയനാട് ദുരന്ത ബാധിതർ പറയുന്നത്.

Tags :