സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്നു അഭിമാനത്തോടെ ഉച്ചത്തിൽ വിളിച്ചുപറയാവുന്ന പേരിൽ ഒന്നാമത് ജി സുധാകരൻ; ജി സുധാകരനോടുള്ള അവഗണനക്ക് ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി
ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷാണ് രംഗത്തെത്തിയത്. സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്ന് അഭിമാനത്തോടെ വിളിച്ചു പറയാമെന്നാണ് ഷീബ രാകേഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള കുറിപ്പിൽ പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ ... സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്ന് അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചു പറയാവുന്ന പേരുകളില്‍ ഒന്നാമത് സഖാവ് ജി സുധാകരന്‍ തന്നെയാണ്. ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലയ്ക്ക് ഇരുത്തിയാലും വെട്ടി കൂട്ടിയാലും അതുറക്കെ പറയാന്‍ പേടിയില്ല. സഖാവിനെക്കുറിച്ച് നാട് നീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്നവര്‍ വായിക്കാന്‍.
എന്നാണ് ഷീബ രാകേഷ് തന്റെ ഫേസ്ബുക്ക് പേജിലോടെയുള്ള കുറിപ്പിൽ പങ്കുവെച്ചത്, സഖാവിനെ കുറിച്ച് നാടുനീളെ കുറ്റം പറയുന്നവര്‍ വായിക്കാനാണ്ഈ കുറിപ്പെന്നും ഷീബ പറയുന്നു. അതേസമയം നേരത്തെ സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും, പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു.