നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയ്ക്ക് രഹസ്യങ്ങൾ അറിയാം, ഇത് പുറത്താകുമോ എന്ന ഭയമാണ് സർക്കാരിന്; വി ഡി സതീശൻ
നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേട്ടക്കാർക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആരെ രക്ഷിക്കാനാണ് സർക്കാരും പൊലീസും ശ്രമിക്കുന്നത് , ടി വി പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും വി ഡി സതീശൻ ചോദിച്ചു. അതുകൂടാതെ ഇപ്പോൾ നടക്കുന്ന ഈ കേസിന്റെ അന്വേഷണം വെറും പ്രഹസനം മാത്രമാണെന്നും വി ഡി സതീശൻ പറയുന്നു. ഇതിന്റെ വ്യാജരേഖ ചമച്ചവർക്കും ,കള്ള ഒപ്പിട്ടവർക്കും എതിരെ അന്വേഷണമില്ല എന്നും അദ്ദേഹം പറഞ്ഞു.
നവീൻ ബാബുവിന്റെ മരണത്തിൽ എല്ലാ രഹസ്യങ്ങളും പ്രതി ദിവ്യയ്ക്ക് അറിയാം, ഇത് പുറത്താക്കുമോ എന്ന പേടിയാണ് സർക്കാരിന് എന്നും വി ഡി സതീശൻ പറഞ്ഞു. ദിവ്യയെ പ്രീതിപ്പെടുത്താനാണ് സിപിഐഎം നേതാക്കൾ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരും ഒക്കെയുള്ള പരിയാരം മെഡിക്കൽ കോളേജിലാണ് നവീൻ ബാബുവിൻ്റെ പോസ്റ്റ്മോർട്ടം ചെയ്തത് എന്നും വി ഡി സതീശൻ പറഞ്ഞു.ഇനിയും സിബിഐ അന്വേഷണത്തിന് സർക്കാർ കോടതിയിൽ സമ്മതിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.