Film NewsKerala NewsHealthPoliticsSports

ദിവ്യ നടത്തിയത് വ്യക്തിഹത്യയും, ഭീഷണി സ്വരത്തിലുള്ള സംസാരവും; ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷൻ

02:58 PM Oct 24, 2024 IST | suji S

നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രൊസിക്യൂഷൻ. നവീൻ ബാബുവിനോട് ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ,ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും,കൂടാതെ മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വ്യക്തിഹത്യയാണ് നവീന്റെ മരണകാരണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു.

നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ താൻ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിപ്പിച്ചു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു, ദിവ്യയുടെ അന്നത്തെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്. മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് വളരെ ആസൂത്രിതമായിട്ടാണ്, ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല എന്നും പ്രോസിക്യൂഷൻ പറഞ്ഞു.

കളക്ടറോട്  നവീനെ  കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയും ഉണ്ട്, ദിവ്യയ്ക്ക് അങ്ങനൊരു പരാതി ഉണ്ടായിരുന്നെങ്കിൽ ഉത്തരവാദിത്തമുള്ളവർക്ക് പരാതി നൽകാമായിരുന്നു പ്രോസിക്യൂഷൻ പറയുന്നു. ദിവ്യ പരാമർശിച്ച ഗംഗാധരന്റെ പരാതിയിൽ അഴിമതി ആരോപണം ഇല്ലെന്ന് ഗംഗാധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ദിവ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അത്യാവശ്യമാണ്.

Tags :
death of Naveen BabuP P DivyaProsecution with strong arguments
Next Article