Film NewsKerala NewsHealthPoliticsSports

നവീൻ ബാബു ആത്മഹത്യ കേസ്; കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ അന്വേഷണ സംഘം ഇതുവരെയും തീരുമാനം എടുത്തിട്ടില്ല, ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ 

09:41 AM Nov 11, 2024 IST | Abc Editor

നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിലെ പ്രതിയായ പി പി ദിവ്യ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. എല്ലാ ദിവസവും തിങ്കളാഴ്ച രാവിലെ പത്ത് പതിനൊന്ന് മണിക്ക് ഇടയിൽ ഹാജരാകണമെന്നാണ് ജാമ്യം നൽകിയപ്പോൾ കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിവ്യ പത്ത് ദിവസത്തെ റിമാൻഡ് തടവിനു ശേഷം ജയിൽ മോചിതയായത്. ഈ കേസിൽ നവീൻ ബാബുവിന്‍റെ കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘം ഇനിയും തീരുമാനം എടുത്തിട്ടില്ല.

എന്നാൽ കമ്മീഷണറുടെ നേതൃത്വത്തിൽ എത്തിയ പുതിയ സംഘം ജില്ലാ കളക്ടറുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയിട്ടില്ല. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ മൊഴിയെടുക്കാൻ തീരുമാനം എടുത്തെങ്കിലും അതും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം  നവീൻ ബാബുവിന്‍റെ  കുടുംബത്തോടൊപ്പമാണ് സിപിഎം പാർട്ടി നിന്നത് എന്നത് കൊണ്ടാണ് താൻ പത്തനംതിട്ട വരെ മൃതദേഹത്തെ അനുഗമിച്ചതെന്നും അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.

Tags :
naveen babu familyNaveen Babu suicide caseP P Divya
Next Article