For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ 

11:34 AM Nov 05, 2024 IST | suji S
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ 

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്‌ ദിവ്യ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം പരിഗണന നടത്തുന്നത്. എന്നാൽ ഈ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്. വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവീൻ ബാബുവിനെതിരെ ആരോപണമെന്നാണ് ദിവ്യയുടെ പ്രധാന വാദം.കണ്ണൂർ കളക്ടർ അരുൺ കെ വിജയന്റെ മൊഴിയും ദിവ്യ ആയുധമാക്കുന്നുണ്ട്.

എന്നാൽ മൊഴികൾ കോടതിയിൽ എത്താതെ ഒളിപ്പിക്കുന്നുവെന്നും ദിവ്യ ഹർജിയിൽ വാദിക്കുന്നു. ദിവ്യയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രോസിക്യൂഷൻ നിലപാടുകൾ വ്യക്തമാക്കുന്നത്. നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

Tags :