വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കും, താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ല; ആരോപണവുമായി പി വി അൻവർ
02:57 PM Nov 25, 2024 IST | Abc Editor
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെ ശക്തി കാണിക്കും, പി വി അൻവർ പറയുന്നു. താൻ കൊടുത്ത പരാതികളിൽ തീർപ്പുണ്ടായില്ലെന്ന് ആരോപിച്ചു അൻവർ. കൂടാതെ എഡിജിപി എം ആർ അജിത് കുമാറിനെതിരായ ഒരു അന്വേഷണവും ഒരിടത്തും എത്തിയില്ലെന്നും അൻവർ പറഞ്ഞു. പിണറായി ശ്രമിക്കുന്നത് കാലം കൊണ്ട് പലതും മറയ്ക്കാനാണ്. ഉപതിരഞ്ഞെടുപ്പിൽ ആൻറി ഗവൺമെൻ്റ് പൾസ് ഉണ്ടാക്കിയത് ഡിഎംകെയാണ്. ആലത്തൂരിൽ പരാജയപ്പെട്ടതിൽ യുഡിഎഫ് ഇപ്പോൾ കരഞ്ഞിട്ട് കാര്യമില്ല പി വി അൻവർ പറഞ്ഞു.
ചേലക്കരയിൽ കിട്ടിയ 3920 വോട്ട് ഡിഎംകെയുടെ കോൺക്രീറ്റ് വോട്ടാണ്. എന്തിനാണ് കേരള ബാങ്ക്? ആരെ സഹായിക്കാനാണ്? ബാത്റൂമിൽ വരെ എസിയുണ്ട്. ജനങ്ങളെ ജപ്തി ചെയ്യാൻ മാത്രമേ കൊള്ളാവൂ. ഇതിനെ ഡിഎംകെ എതിർക്കാൻ പോവുകയാണ്. സഹകരണ സംഘങ്ങളെ കൊള്ള സംഘമാക്കി സിപിഐഎം മാറ്റി പി വി അൻവർ പറഞ്ഞു.