For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇടത് മുന്നണിയിൽ തോമസ് കെ തോമസിന് സഹകരിപ്പിക്കരുത്; സിപിഎമ്മിനകത്ത് അതൃപ്തർ, മുഖ്യമന്ത്രി ഇപ്പോഴും മൗനത്തിൽ

02:35 PM Oct 26, 2024 IST | suji S
ഇടത് മുന്നണിയിൽ തോമസ് കെ തോമസിന് സഹകരിപ്പിക്കരുത്  സിപിഎമ്മിനകത്ത്  അതൃപ്തർ  മുഖ്യമന്ത്രി ഇപ്പോഴും മൗനത്തിൽ

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിലെ അന്വേഷണത്തിനൊപ്പം നല്ലൊരു നടപടിയും വേണമെന്നാണ് ഇടതുമുന്നണിയിൽ പൊതുവികാരം.ഈ കാര്യത്തിൽ ഉചിതമായ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഈ ആരോപണം ശരിയെങ്കിൽ ശക്തമായ നടപടിയുണ്ടാകണമെന്നും ഇടതുമുന്നണിയിൽ ചര്‍ച്ചക്ക് വന്നാൽ അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആരോപണം പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണം തന്നെയാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ അറിയിച്ചത്.

തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം. കോഴ നൽകി എംഎൽഎമാരെ ചാടിക്കാനുളള ശ്രമം നടന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് ചെയ്തെന്നാണ് ചോദ്യം. അന്വേഷണമോ നടപടിയോ ഉണ്ടാകാത്തതിൽ സിപിഎമ്മിനകത്ത് തന്നെ അതൃപ്തരുണ്ട്. ഇടതുമുന്നണിയിൽ ഇനി തോമസ് കെ തോമസിനെ സഹകരിപ്പിക്കരുതെന്നും കര്‍ശന നടപടി വേണമെന്നും അഭിപ്രായമുള്ളവരുമുണ്ട്. മുഖ്യമന്ത്രി പക്ഷെ ഇപ്പോഴും മൗനം തുടരുകയാണ്.

Tags :