Film NewsKerala NewsHealthPoliticsSports

മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്; ആന എഴുന്നുള്ളിപ്പിൽ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈ കോടതിയുടെ രൂക്ഷ വിമർശനം

03:55 PM Dec 04, 2024 IST | Abc Editor

ആന എഴുന്നള്ളിപ്പിൽ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി പറഞ്ഞു. ഒരു സാമാന്യ ബുദ്ധിപോലുമില്ലേ എന്നാണ് കോടതി ചോദിക്കുന്നത്. കോടതി നിർദേശങ്ങൾ എന്തുകൊണ്ടാണ് നടപ്പിലാക്കാത്തത്, ആന എഴുന്നള്ളിപ്പിൽ കോടതി നിർദേശങ്ങൾ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു.ആന എഴുന്നുള്ളിപ്പിന്റെ കേസുമായി ബന്ധപെട്ടു കൊച്ചിൻ ദേവസ്വം ബോർഡിനോടാണ് ഹൈ കോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിക്കുകയായിരുന്നു.

ഈ കേസിൽ ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.അതുപോലെ ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടതെന്നും കോടതി നിർദേശിച്ചു. കോടതി നിർദ്ദേശം നടപ്പാക്കണമെന്നും ദേവസ്വം ബോർഡ് ഓഫീസറോട് സത്യവാങ്മൂലം നൽകാനും കോടതി നിർദ്ദേശിച്ചു.

Tags :
High Court criticizes Cochin Devaswom Board
Next Article