വലിയ നാട് കടത്തിലിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കും
ജനുവരിയിൽ അധികാരമേറ്റാൽ ഉടൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യംവഹിക്കുമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.ശരിക്കും ഇതൊരു വലിയ നാട് കടത്തൽ തന്നെയാണ് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ടൈം മാഗസിൻ്റെ ‘പേഴ്‌സൺ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അദ്ദേഹം ഒരു അഭിമുഖത്തിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്ന് പറഞ്ഞിരുന്നു.
നിലവിൽ അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്മെൻ്റ് നവംബറിൽ പുറത്തുവിട്ടിരുന്നു. നാടുകടത്തലിന് മുന്നൊരുക്കമായാണ് അന്തിമപട്ടിക പുറത്തിറക്കിയിട്ടുള്ളത്. ഈ പട്ടികയിൽ 17,940 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.ഈ പട്ടികയിൽ കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.