For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്തുകൊണ്ട് ഡൊണാൾഡ് ട്രമ്പ്

01:45 PM Nov 13, 2024 IST | ABC Editor
പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്തുകൊണ്ട്  ഡൊണാൾഡ് ട്രമ്പ്

ഫെഡറല്‍ ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തേക്ക് ഇലോണ്‍ മസ്‌കിനെയും വിവേക് രാമസ്വാമിയെയും നിയുക്ത പ്രസിഡെന്റ് ഡൊണാൾഡ് ട്രമ്പ് തിരഞ്ഞെടുത്തുഈ സ്ഥാപനം ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലോ പുറത്തോ നിലനില്‍ക്കുമോ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും, കോണ്‍ഗ്രസിന്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സര്‍ക്കാര്‍ എജെൻസി സൃഷ്ടിക്കാൻ
കഴിയില്ല.

സര്‍ക്കാരിന്റെ ഭാഗമല്ലെങ്കിലും ഇവര്‍ രണ്ട് പേരും പുറത്തുനിന്ന് ഉപദേശവും മാര്‍ഗനിര്‍ദേശവുമായി വൈറ്റ് ഹൗസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിപ്ലവകരമായ പരിഷ്‌കരണങ്ങള്‍ക്ക് ട്രംപ് തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ് ഈ നിക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് സര്‍ക്കാരില്‍ ഇവര്‍ക്ക് നിര്‍ണായക ഉത്തരവാദിത്വമാണു ബ്യൂറോക്രസിയുടെ ചട്ടക്കൂടുകള്‍ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കാനും, ചെലവുചുരുക്കല്‍, ഫെഡറല്‍ ഏജന്‍സികളെ പുന:സംഘടിപ്പിക്കുക തുടങ്ങിയവയും പുതിയ സംവിധാനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ പെടുന്നു.

Tags :