Film NewsKerala NewsHealthPoliticsSports

യു എസ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വിജയം

02:27 PM Nov 06, 2024 IST | Anjana

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനാലകം കരസ്ഥമാക്കി എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ കുറിക്കുന്നു.210 വോട്ടുകൾ മാത്രമേ ഡെമോക്രാറ്റിക്‌ പാർട്ടി നേതാവായ കമല ഹാരിസിന് നേടാൻ കഴിഞ്ഞിരുന്നുള്ളൂ.യു എസ് പ്രസിഡണ്ട് പദത്തിലെത്താൻ 270 വോട്ടുകളാണ് വേണ്ടത്.

യു.എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ്‌ നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന്‌ന് വേണ്ടത് അമ്പത് സീറ്റായിരുന്നു .2 സീറ്റിൽ നേടിയ വിജയമാണ് റിപ്പബ്ലിക്കൻ നേതാവായ ഡൊണാൾഡ് ട്രംപിനെ തുണച്ചത്.

വെസ്റ്റ് വെര്‍ജീനിയ പിടിച്ചടക്കിയ റിപ്പബ്ലിക്കന്‍സ് ബുധനാഴ്ച ഒഹായോ സംസ്ഥാനം തങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ജിം ജസ്റ്റനാണ് വെസ്റ്റ് വെര്‍ജീനിയയില്‍ വിജയിച്ചത്. ഒഹായോയില്‍ ബേണി മോറേനോയും വിജയിച്ചു കയറി.മൂന്ന് തവണ ഇവിടെ നിന്ന് വിജയിച്ച ഡെമോക്രാറ്റിക് സെനറ്റര്‍ ഷെറോഡ് ബ്രൗണാണ് ഇത്തവണ ബേണി മൊറേനോയോടെ തോറ്റത്.

Tags :
Donald TrumpUS Election
Next Article