For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്‌മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുത് ,ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണം, ചെറിയാൻ ഫിലിപ്പ്

03:33 PM Dec 10, 2024 IST | Abc Editor
ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്‌മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുത്  ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ  ഒറ്റകെട്ടായി പോകണം  ചെറിയാൻ ഫിലിപ്പ്

ഉമ്മൻ ചാണ്ടിയുടെ ജീവിക്കുന്ന സ്‌മാരകമായ മകൻ ചാണ്ടി ഉമ്മനെ അവഗണിക്കരുത് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ലക്ഷക്കണക്കിന് കേരളീയരുടെ സ്നേഹ പ്രതീകമാണ് മകൻ ചാണ്ടി ഉമ്മൻ . കോൺഗ്രസ് നേതൃത്വം ഈ യുവ നേതാവിനെ പ്രയോജനപ്പെടുത്തുന്നതിലൂടെ ഉമ്മൻ ചാണ്ടിയോടുള്ള ജനകീയ വൈകാരിത പാർട്ടിയ്ക്ക് അനുകൂലമാക്കി മാറ്റണം എന്നും ചെറിയാൻ ഫിലിപ്പ് പറയുന്നു.

തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചെറിയാൻ ഫിലിപ്പ് ഈ പ്രസ്‌താവന കുറിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മരണശേഷം ഇല്ലാതായ എ ഗ്രൂപ്പിന്‍റെ പിന്തുടർച്ചാവകാശത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണ് എന്നും അദ്ദേഹം പറയുന്നു.ഒരു ഗ്രൂപ്പുമില്ലാതെ കോൺഗ്രസുകാർ ഒറ്റകെട്ടായി പോകണമെന്നാണ് എല്ലാ പ്രവർത്തകരുടെയും അഭിപ്രായമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Tags :