Film NewsKerala NewsHealthPoliticsSports

ഗവർണ്ണർ മാറിയതുകൊണ്ട് സിപിഎം രക്ഷപ്പെടുമെന്ന് കരുതരുത്; ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രിയാണ്,വിമർശനവുമായി കെ സുരേന്ദ്രൻ

10:39 AM Dec 26, 2024 IST | Abc Editor

ഭരണഘടനയെ അട്ടിമറിച്ച് ഭരണം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കെതിരായ എംവി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. ഇടത് സര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധതയെ എതിര്‍ത്ത ഗവര്‍ണറായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍, എന്നാൽ സര്‍വകലാശാലകളെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ട് ഇടത് സർക്കാർ കൈപിടിയിലൊതുക്കിയപ്പോഴാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇടപ്പെട്ടത്. ഗോവിന്ദന്റെ പാര്‍ട്ടിയാണ് എല്ലാ കാലത്തും ഭരണഘടന അട്ടിമറിക്കാന്‍ ശ്രമിച്ചത്. അതിന്റെ നാണക്കേട് മറയ്ക്കാനുള്ള ശ്രമമാണ് ഗോവിന്ദന്‍ ഇപ്പോള്‍ നടത്തുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജനാധിപത്യവിരുദ്ധമായ ബില്ലുകള്‍ തടഞ്ഞുവെച്ചതാണ് ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ ഇഷ്ട്ടക്കേടിന് മറ്റൊരു കാരണം. എന്നാൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മാറിയത് കൊണ്ട് രക്ഷപ്പെടുമെന്ന് സിപിഎം കരുതരുത്. ഏത് ഗവര്‍ണര്‍ വന്നാലും സിപിഎം സര്‍ക്കാരിന് ഭരണഘടനാ വിരുദ്ധത നടത്താനാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Tags :
Chief Minister Pinarayi VijayanCPMGovernor Arif Muhammad KhanK SurendranMV Govindan
Next Article