For the best experience, open
https://m.abcmalayalamonline.com
on your mobile browser.

അനിയാ.. ആ സ്റ്റെതസ്കോപ്പ് ഉപകരണം ഇനിയും കളയേണ്ട; കനത്ത പരാജയം ഏറ്റുവാങ്ങിയ പി സരിനെ ട്രോളി കോൺഗ്രസ് നേതാവ് ഡോ. എസ്.എസ് ലാൽ

04:08 PM Nov 23, 2024 IST | Abc Editor
അനിയാ   ആ സ്റ്റെതസ്കോപ്പ് ഉപകരണം ഇനിയും കളയേണ്ട  കനത്ത പരാജയം ഏറ്റുവാങ്ങിയ പി സരിനെ ട്രോളി കോൺഗ്രസ് നേതാവ് ഡോ  എസ് എസ് ലാൽ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ പി സരിനെ ട്രോളി കോൺഗ്രസ് നേതാവ് ഡോ. എസ്.എസ് ലാൽ, തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് എസ്.എസ് ലാൽ സരിന് ട്രോളിയിരിക്കുന്നത്. ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ടെന്നും ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം എന്ന രീതിയിലാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അനിയാ, ഇനി ആ ചിഹ്നം ഉപേക്ഷിച്ചോളൂ. എന്നാൽ ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട. ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം. ഒരേ തൊഴിൽ പഠിച്ചയാളെന്ന നിലയിൽ അക്കാര്യത്തിൽ ഞാൻ ഇനിയും ഒപ്പമുണ്ട്.

രാഷ്രിയ൦ ഒഴിച്ചുള്ള കാര്യങ്ങളിൽ പഴയതുപോലെ എന്നെ ഇനിയും വിശ്വസിക്കാം, ലാലേട്ടാ എന്ന ആ പഴയ വിളിക്കായി ഞാൻ വീണ്ടും കാത്തിരിക്കുന്നു. നമ്മുടെ പാർട്ടി ഓഫീസിൽ ഇനി അനിയനെ കയറ്റൂല. എന്നാൽ പാർട്ടി മാറുന്ന തിരക്കിൽ അവിടെ നിന്ന് എടുക്കാൻ മറന്നുപോയ ഖദർ ഉടുപ്പും ,മുണ്ടുമൊക്കെ അവിടെത്തന്നെയുണ്ടെന്നറിഞ്ഞു. ആവശ്യമുണ്ടെങ്കിൽ അതൊക്കെ തിരികെ വാങ്ങിത്തരാം എന്നാണ് എസ്.എസ് ലാൽ കുറിച്ചിരിക്കുന്നത്.

Tags :