Film NewsKerala NewsHealthPoliticsSports

ലഹരി ഇടപാട് കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

10:01 AM Oct 12, 2024 IST | Sruthi S

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് ന‌ടൻ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. എന്നാൽ ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം ഉണ്ടാകും. സംഭവത്തിൽ പ്രയാഗ മാര്‍ട്ടിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയേക്കും.

ശ്രീനാഥ് ഭാസിയുടെ മൊഴിയിലെ വൈരുദ്ധ്യവും പൊലീസ് പരിശോധിക്കും. ഇരുവര്‍ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നിരുന്നു. ശ്രീനാഥിന്റെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Tags :
Sreenath Bhasi
Next Article