Film NewsKerala NewsHealthPoliticsSports

സുരേഷ് ഗോപിയുടെ ഭീക്ഷണി അങ്ങ് സിനിമയിൽ മതി കേരളത്തിൽ ചിലവാകില്ല;പത്രപ്രവർത്തകനെ ഭീഷണി പെടുത്തിയ സുരേഷ് ഗോപിയുടെ നടപടിക്കെതിരെ ഡി വൈ എഫ് ഐ

12:43 PM Nov 12, 2024 IST | Abc Editor

ട്വന്റിഫോര്‍ ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്‌ഐ.
പത്രപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം ഭീഷണിയും അധിക്ഷേപവും കയ്യേറ്റവും തുടരുന്ന സുരേഷ് ഗോപിയുടെ നിലപാട് ഹീനവും പ്രതിഷേധാര്‍ഹവുമാണെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. കൂടാതെ പൊതു മണ്ഡലത്തില്‍ അപഹാസ്യനാകുന്ന സുരേഷ് ഗോപി കേരളീയ സമൂഹത്തിന് ഒരു ബാധ്യതയാണെന്നും കൂട്ടിച്ചേര്‍ത്തു.ഇതാദ്യ സംഭവമല്ല, മുന്‍പും പത്രപ്രവര്‍ത്തകര്‍ക്കെതിരെ ഇതു പോലെയുള്ള അധിക്ഷേപങ്ങളും കയ്യേറ്റങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

മുൻപ് വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ സുരേഷ് ഗോപി നടത്തിയ മോശമായ പെരുമാറ്റം കേരളം ചര്‍ച്ച ചെയ്തതാണ്. അങ്ങേയറ്റം നിലവാരമില്ലാത്തതും തീര്‍ത്തും അപലപനീയവുമായ പ്രവര്‍ത്തിയാണ് ഉന്നതമായ ഭരണഘടനാ പദവിയിലിരിക്കുന്ന സുരേഷ് ഗോപിയില്‍ നിന്നും ഉണ്ടാവുന്നത്. ഇദ്ദേഹത്തെ അടക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി തയ്യാറാവണം. സുരേഷ് ഗോപിയുടെ ഭീഷണി സിനിമയില്‍ മതി, കേരളത്തില്‍ അത് ചെലവാകില്ല. പത്രപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സുരേഷ് ഗോപിയുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപെടുത്തുകയാണ്,

 

Tags :
DYFI against Suresh GopiMinister Suresh Gopi
Next Article