Film NewsKerala NewsHealthPoliticsSports

ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം

12:14 PM Nov 27, 2024 IST | ABC Editor

സംതൃപ്തിയോടെ ശബരിമല മണ്ഡലകാലം തുടരുന്നു. ശബരിമലയിൽ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം കടന്നു. ഇന്നലെ മാത്രം 75458 തീർഥാടകരാണ് മല ചവിട്ടിയത്. കഴിഞ്ഞ ദിവസം മല ചവിട്ടിയവരിൽ 12471 തീർത്ഥാടകർ സ്പോട്ട് ബുക്കിംഗ് മുഖേനെ എത്തിയവരായിരുന്നു. ശബരിമലയിൽ എത്തുന്ന എല്ലാർക്കും ദർശനം ഉറപ്പാക്കും എന്ന ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു.മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് തന്നെ ദേവസ്വം ബോർഡ് സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു .

അതേസമയം ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികൾക്ക് ഇടനൽകാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരിൽ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങൾ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.മണ്ഡലകാലത്ത് യാത്ര സൗകര്യങ്ങൾ ഉറപ്പാക്കാൻ കെ എസ് ആർ ടി സി യും മികച്ച സേവനങ്ങളാണ് നടത്തുന്നത് .രണ്ടാം ബാച്ച് പോലീസ് സേനയെ വിന്യസിപ്പിച്ചതും പ്രശംസനീയം . പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . സന്നിധാനത്ത് മികച്ച രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്തതാണ് ഇത്തവണത്തെ മുന്നൊരുക്കങ്ങളെ വിജയകരമാക്കിയതെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags :
Devaswam BoardpilgrimShabarimala
Next Article