Film NewsKerala NewsHealthPoliticsSports

സതീശന്റെ ഭീഷണി പാലക്കാട് ജില്ലയിൽ ചിലവാകില്ല;  വി ഡി സതീശനെതിരെ  ഇ എന്‍ സുരേഷ് ബാബു

03:15 PM Nov 07, 2024 IST | suji S

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും , സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലനും രംഗത്ത്. മന്ത്രി എം ബി രാജേഷിനെ തിരഞ്ഞെടുപ്പിന് ശേഷം നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നയിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശ൦. ഈ പരമർശമാണ് ഇരുവരു൦ പ്രതികരിച്ചെത്തുന്നത്. എം ബി രാജേഷിനെ സതീശൻ എന്ത് ചെയ്യാനാണ് എന്നാണ് ഇ എൻ സുരേഷ് ബാബു പറയുന്നത്.

സതീശന്റെ ഭീഷണി പാലക്കാട് ജില്ലയില്‍ ചെലവാകില്ല, സതീശന്റെ ഒലപ്പാമ്പ് ഭീഷണി ഇങ്ങോട്ട് വേണ്ട എന്നും ഇ എൻ സുരേഷ് ബാബു പറയുന്നു. എം ബി രാജേഷിനെ സതീശന്‍ ഒരു ചുക്കും ചെയ്യില്ല. വെല്ലുവിളി നാലായി മടക്കി മുണ്ടില്‍ ചുരുട്ടി വെച്ചാല്‍ മതിയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്ത്. അതേസമയം സതീശന്‍ കെപിസിസി പ്രസിഡന്റ് സുധാകരനേക്കാള്‍ വലിയ ഗുണ്ടയെന്നായിരുന്നു,സതീശന്റെ ഉള്ളില്‍ കാക്കി ട്രൗസറല്ലാതെ വേറൊന്നുമില്ല.എന്നുമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

Tags :
EN Suresh Babuv d satheeshan
Next Article