ആണും,പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമെന്നത് അമേരിക്കയുടെ ഔദ്യോഗിക നയം; ട്രാൻസ്‌ജെൻഡർ ഭ്രാന്ത് അവസാനിപ്പിക്കു൦, ഡൊണാൾഡ് ട്രംപ്
അമേരിക്കയിൽ ആണും ,പെണ്ണും മതിയെന്നും, ട്രാൻസ്ജെൻഡറുകളെ സൈന്യത്തിൽ നിന്നും സ്കൂളിൽ നിന്നും പുറത്താക്കുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആണും പെണ്ണും എന്ന രണ്ട് ജെൻഡർ മാത്രമെന്നത് അമേരിക്കയുടെ ഔദ്യോഗിക നയമാണെന്നും ട്രാന്‍സ്ജെന്‍ഡര്‍ ഭ്രാന്ത് അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു, അദ്ദേഹത്തിന്റെ ഈ വിദ്വേഷ പ്രസംഗം ഫിനിക്‌സില്‍ നടന്ന ചടങ്ങിലായിരുന്നു. കായിക മത്സരങ്ങളിൽ സ്ത്രീകളുടെ ഇനങ്ങളില്‍ നിന്ന് പുരുഷന്മാരെ പുറത്താക്കുമെന്നും, കുട്ടികളുടെ ചേലാകർമ്മം അവസാനിപ്പിക്കാനുള്ള ഉത്തരവില്‍ ഒപ്പിടുമെന്നും പ്രസിഡന്റ്റ് ട്രംപ് പറഞ്ഞു.
അതേസമയം പ്രസംഗത്തിൽ ട്രംപ് തൻ്റെ വരാനിരിക്കുന്ന പദ്ധതികളെ പറ്റിയും വിവരിച്ചു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുമെന്നും, മിഡില്‍ ഈസ്റ്റിലെ അരാജകത്വം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കൂടാതെ അമേരിക്കയിൽ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ ശൃംഖലയെ തകര്‍ക്കുമെന്നും , അതിലുള്‍പ്പെട്ടവരെ നാടുകടത്തുമെന്നും, ഇതോടൊപ്പം മയക്കുമരുന്ന് സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുമെന്നും, പനാമ കനാലിലെ യുഎസ് നിയന്ത്രണം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.