ഇ പി ജയരാജൻ ആത്മകഥ വിവാദം ; വീണ്ടും വിശദമായ അന്വേഷണത്തിന് പൊലീസ്
ഇ പി ജയരാജന്‍റെ ആത്മകഥ വിവാദത്തിൽ വീണ്ടും വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി കൊടുത്ത അന്വേഷണ റിപ്പോർട്ട്, ഒരു വ്യക്തത ഇല്ലെന്ന കാരണത്താൽ ഡിജിപി റിപ്പോർട്ട് മടക്കിയിരുന്നു. ഈ ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർന്നത് ഡിസിയിൽ നിന്നെങ്കിൽ അതിന് പിന്നിലെ ഉദേശ്യമെന്താണ് എന്നീ കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ഇപ്പോളത്തെ ആവശ്യം.
ഇ പി ജയരാജൻ മൊഴി നൽകിയത് താൻ ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന്, എന്നാൽ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. അതുപോലെ ആത്മകഥയുടെ പകർപ്പ് പുറത്ത് പോയതുൾപ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തിൽ ഡിസിയും വ്യക്തതയും വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉൾപ്പെടെ മൊഴി വീണ്ടും രേഖപ്പെടുത്തേണ്ടിവരും.ആത്മകഥ വിവാദത്തിൽ ജയരാജന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് കരാറില്ലെങ്കിലും ഒരു ധാരണ ഉണ്ടായിരുന്നവെന്നായിരുന്നു രവി ഡി സി നൽകിയ മൊഴി.