ശോഭയെ ഒരു രാഷ്ട്രീയ നേതാവായി കാണുന്നില്ല; നിലവാരമില്ലാത്തവരോട് താൻ മിണ്ടാറില്ല, ഇ പി ജയരാജൻ
ശോഭസുരേന്ദ്രനെ താൻ ഒരു രാഷ്ട്രീയ നേതാവായി കാണുന്നില്ല, അവർക്ക് നിലവാരമില്ല അതുകൊണ്ടു തന്നെ നിലവാരമില്ലാത്തവരോട് താൻ മിണ്ടാറില്ല, ഇ പി ജയരാജൻ പറയുന്നു. നിലവാരമില്ലാത്ത ആളുകളെയും വഹിച്ചുകൊണ്ട് എങ്ങോട്ടാണ് ബിജെപി പോകുന്നത്. ശോഭ എന്ത് വിവരക്കേടും പറയുന്ന ഒരു വ്യക്തിയാണ്, ബിജെപി നേതൃത്വം തന്നെ ശോഭാ സുരേന്ദ്രനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ശോഭ സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി ഇ പി ജയരാജൻ.
അതേസമയം ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ഇപി ജയരാജൻ തനിക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞിരുന്നു. ബിജെപിയിലേക്ക് വരാൻ ആഗ്രഹിച്ച് രാമനിലയത്തിൽ മുറിയെടുത്ത് താനുമായി ചർച്ച നടത്തിയ ആളാണ് ഇ പി ജയരാജൻ. രാമനിലയത്തിൽ എടുത്ത റൂമിന്റെ നമ്പർ തൻറെ ഡയറിയിൽ എഴുതി വച്ചിട്ടുണ്ടെന്നും ശോഭ പറയുന്നു.താൻ നശിക്കണമെന്ന് കാണുന്ന ഒരാളാണ് ഇ പി ജയരാജൻ എന്നും ശോഭ സുരേന്ദ്രൻ പറയുന്നു.