ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍
ആത്മകഥ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ആസൂത്രിതമാണെന്ന് ഇ പി പറഞ്ഞു. ഒന്നര വര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ ആവര്‍ത്തനം പോലെയാണ് ഇന്നും. തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നടപടിയാണിത്. ഞാന്‍ എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പുസ്തക പ്രസിദ്ധീകരണത്തിന് താന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല, ചുമതലപ്പെടുത്തിയിട്ടില്ല, അത്തരം കാര്യങ്ങളെ കുറിച്ച് അടിസ്ഥാന രഹിതമായ നിലയില്‍ വാര്‍ത്ത വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച് സമഗ്രമായൊരു അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണം എന്നുള്ളതാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി.