ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍
ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലാ, അത് അച്ചടിക്കാനോ ,പ്രസിദ്ധീകരിക്കാനോ താൻ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പരാതിയില്‍ പറയുന്നു. ഇതെല്ലം മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ ,കവര്‍ പേജോ പോലും താൻ ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നും ഡി ജി പി ക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്.
നേരത്തെതന്നെ താൻ നിയമനടപടികളുമായി മുന്നോട്ടു പോവുമെന്ന് ഇ പി അറിയിച്ചിരുന്നു. ഈ വിവാദത്തില്‍ ഇ പി ജയരാജൻ അതൃപ്തിയറിയിച്ചിരുന്നു. പ്രസിദ്ധീകരണത്തിനായി ഡിസി ബുക്ക്സും , മാതൃഭൂമിയും ഉള്‍പ്പെടെ താൻ സമീപിച്ചിരുന്നു. അന്ന് എഴുതിക്കഴിയട്ടെ എന്നാണ് മാതൃഭൂമിക്ക് മറുപടി നല്‍കിയത്. കാണിച്ചത് തെമ്മാടിത്തരമാണെന്നും, ധിക്കാരമാണെന്നും ഇപി ജയരാജൻ പറയുന്നു.