For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാർട്ടിയും, സർക്കാരും തെറ്റുകൾ തിരുത്തണം; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചു, ഇ പി ജയരാജൻ

10:15 AM Nov 13, 2024 IST | Abc Editor
പാർട്ടിയും  സർക്കാരും തെറ്റുകൾ തിരുത്തണം  പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ചു  ഇ പി ജയരാജൻ

രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ് ഇപി ജയരാജയൻ. പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണമെന്ന് ഇപി ജയരാജൻ തന്റെ ആത്മകഥയായ ‘കട്ടൻ ചായയും പരിപ്പുവടയും' ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’എന്ന പുസ്‌തകത്തിൽ പറയന്നു. തന്റെ ഭാഗം കേൾക്കാതെയാണ് തന്നെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത്. അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവാദ വിഷയങ്ങൾ ഉൾപ്പെടെ പരാമർശിക്കുന്നുണ്ട്. ഡോ.പി. സരിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കിയതിലും ഇ പി ജയരാജൻ തനറെ അതൃപ്തി പ്രകടിപ്പിച്ചു.

ചേലക്കരയിൽ അൻവറിന്റെ സ്ഥാനാർത്ഥി എൽഡിഎഫിനും ദോഷമുണ്ടാക്കുമെന്നു ജയരാജന്റെ പുസ്തകത്തിൽ പറയുന്നുണ്ട് . കൺവീനർ സ്ഥാനത്തു നിന്നും മാറ്റിയതിൽ വലിയ പ്രയാസം ഉണ്ടാക്കിയതായാണ് ഇപി ജയരാജൻ ആത്മകഥയിൽ പറയുന്നത്. താൻ ഇല്ലാത്ത സെക്രട്ടറിയേറ്റിൽ ആണ് വിഷയം ചർച്ച ചെയ്തത്. പദവി നഷ്ടപ്പെട്ടു എന്നതിലല്ല പ്രയാസം. പാർട്ടി മനസ്സിലാക്കിയില്ല എന്നതാണ്. കേന്ദ്ര കമ്മറ്റി അംഗമായ തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് കേന്ദ്രകമ്മിറ്റി ആണ്. ഈ വിഷയത്തിൽ പറയാനുള്ളത് കേന്ദ്രകമ്മിറ്റി അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം ഉണ്ടാകേണ്ടത് അവിടെയാണ് ഇ പി ജയരാജൻ ഈ പുസ്തകത്തിൽ പറയുന്നു.രാഷ്ട്രീയ വിവാദങ്ങൾക്ക് വിശദമായ മറുപടി പറയുന്ന പുസ്തകം ഡിസി ബുക്ക്സ് ഇന്ന് പുറത്തിക്കും,ഇഎംഎസ് നൊപ്പമുള്ള ഇപിയുടെ ചിത്രമാണ് കവർപേജ് ആയി നൽകിയിട്ടുള്ളത്.

Tags :