For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ജനസേവനത്തിനായി തന്റെ ജോലിപോലും സരിൻ രാജിവെച്ചു; ഉത്തമനായ സ്ഥാനാർഥി, സരിന് പുകഴ്ത്തി ഇ പി ജയരാജൻ

02:48 PM Nov 14, 2024 IST | Abc Editor
ജനസേവനത്തിനായി തന്റെ ജോലിപോലും സരിൻ  രാജിവെച്ചു  ഉത്തമനായ സ്ഥാനാർഥി  സരിന് പുകഴ്ത്തി ഇ പി ജയരാജൻ

ഇടത് സ്വതന്ത്രസ്ഥാനാർത്ഥി ഡോ പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ, സരിൻ ജന സേവനത്തിനായി തന്റെ ജോലി പോലും രാജിവെച്ചു , അതുകൊണ്ട് തന്നെ അദ്ദേഹം ഉത്തമനായ സ്ഥാനാർഥിയാണ് ഇ പി ജയരാജൻ പറയുന്നു. കർഷക കുടുംബത്തില്‍ ജനിച്ച്‌ കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായി. എംബിബിസിന് ശേഷം സിവില്‍ സർവീസ് ആഗ്രഹിച്ചു. അദ്ദേഹം അപ്പോഴും ജനങ്ങള്‍ക്ക് ഒപ്പമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമല്ല സ്വീകരിച്ചത് എങ്കിലും ഇടതുപക്ഷ മനസ് ആയിരുന്നു അദ്ദേഹത്തിന് ജയരാജൻ പറയുന്നു.

ഏത് രംഗത്തും പണമുണ്ടാക്കാനുള്ള സാഹചര്യമുള്ള ഉന്നതനായ ഒരു വ്യക്തി അതെല്ലാം ഉപേക്ഷിച്ച്‌ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഒരു  അപൂർവ൦ തന്നെയാണ് . അങ്ങനെ ഈ മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനെ സിപിഎം സ്ഥാനാർഥിയാക്കി ജയരാജൻ പറയുന്നു, ആത്മകഥയില്‍ സരിനെ കുറിച്ച്‌ മോശം പരാമർശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്.

Tags :