For the best experience, open
https://m.abcmalayalamonline.com
on your mobile browser.

താൻ ഒരു കരാറും, കോപ്പിയും ആരെയും ഏൽപ്പിച്ചിട്ടില്ല; ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ

09:36 AM Nov 26, 2024 IST | Abc Editor
താൻ ഒരു കരാറും  കോപ്പിയും  ആരെയും ഏൽപ്പിച്ചിട്ടില്ല  ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി ഇ പി ജയരാജൻ

ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ പി ജയരാജൻ. താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ല,ആർക്കും ഒരു കോപ്പിയും നൽകിയിട്ടുമില്ല. ഇതിൽ ഒരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല.എന്നാൽ സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട് താനും ഇ പി ജയരാജൻ പറഞ്ഞു. പുസ്‌തകത്തിന്റെ പ്രകാശനം പോലും താൻ അറിയാതെയാണ് പുറത്തുവന്നത്, ഇതിൽ എന്തോ ഗൂഢാലോചന ഉണ്ട് എന്നും ഇ പി ജയരാജൻ പറഞ്ഞു.

പിടിഎഫ് ഫോർമാറ്റിലാണ് വാട്സ്അപ്പിലുൾപ്പെടെ അവർ നൽകിയത്. സാധാരണ രീതിയിൽ പ്രസാധകർ ചെയ്യാൻ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. ശരിക്കും ഇത് ബോധപൂർവം നടത്തിയത്.ആദ്യമായി വാർത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ സാധാരണ ​ഗതിയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോ. അതിൽ ആസൂത്രണമുണ്ട്. അവർ എന്തടിസ്ഥാനത്തിലാണ് ഇങ്ങനൊരു വാർത്ത നൽകിയത്. ശരിക്കും പറഞ്ഞാൽ ഒരു അടിസ്ഥാനവുമില്ലാത്ത വാർത്ത നൽകി എന്ന് തന്നെ പറയാം ഇ പി ജയരാജൻ പറഞ്ഞു.

അതേസമയം ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ‍‍ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയും ഇപിയും തമ്മിൽ കരാറില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇത് ഗൗരവതരമെന്നാണ് സർക്കാർ നിലപാട്.

Tags :