Film NewsKerala NewsHealthPoliticsSports

ഇ പി ജയരാജനെ  പാലക്കാട്  പ്രചാരണത്തിന് എത്തിച്ചിട്ടും ഒരു കാര്യവുമില്ല; വി ഡി സതീശൻ  

09:44 AM Nov 14, 2024 IST | Abc Editor

ഇ പി ജയരാജനെ  പാലക്കാട്  പ്രചാരണത്തിന് എത്തിച്ചിട്ടും ഒരു കാര്യവുമില്ല പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപി ജയരാജൻ സരിനെതിരെ പറയാനുള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. ഇനി അത് തിരുത്തി പറഞ്ഞിട്ടും കാര്യമൊന്നുമില്ല വിഡി സതീശൻ പറഞ്ഞു.ഇപ്പോൾ പാർട്ടി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇപി പാലക്കാട്ടെത്തുന്നത്. സരിനെ പറ്റി ഇ.പി പറഞ്ഞത് യാഥാർത്ഥ്യം മാത്രമാണെന്ന് പറഞ്ഞ സതീശൻ സരിനെ സ്ഥാനാർത്ഥിയാക്കിയതിൽ സി പി എമ്മിനകത്ത് അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടി.  ആ കാര്യം ഇപി  തുറന്നുപറഞ്ഞു  വി ഡി സതീശൻ പറയുന്നു.

അതേസമയം ഇ പി ജയരാജന്റെ പുസ്തക പ്രകാശനം നീട്ടിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സമ്മർദ്ദം കാരണമാണെന്ന് വി‍ഡി സതീശൻ ആരോപിക്കുന്നു . പാലക്കാട് മത്സരം യുഡിഎഫും ,ബിജെപിയും തമ്മിലാണെന്നായിരുന്നു മുരളീധരനെ തള്ളിക്കൊണ്ടുള്ള സതീശന്റെ അഭിപ്രായം. സരിൻ സ്ഥാനാർത്ഥിയായതോടെ എൽഡിഎഫിൻറെ സ്ഥാനം മൂന്നാമതായി തന്നെ തുടരുമെന്നും പാലക്കാട് യുഡിഎഫ് പതിനായിരം വോട്ടിന് മുകളിൽ ഭൂരിപക്ഷം നേടുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Tags :
EP JayarajanVD Satheesan
Next Article