For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇ പി ജയരാജന്റെ ചാട്ടം ബി ജെ പി യിലേക്കോ; കൊടുത്തത് സി പി എമ്മിനെ കിട്ടികൊണ്ടേയിരിക്കും പരിഹാസവുമായി കെ സുധാകരൻ

01:59 PM Nov 13, 2024 IST | Abc Editor
ഇ പി ജയരാജന്റെ ചാട്ടം ബി ജെ പി യിലേക്കോ  കൊടുത്തത് സി പി എമ്മിനെ കിട്ടികൊണ്ടേയിരിക്കും പരിഹാസവുമായി കെ സുധാകരൻ

സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ്റെ ചാട്ടം ബിജെപിയിലേക്കോ, അങ്ങനെ ആവാനാണ് സാധ്യതയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഇപി ജയരാജന്റെ ആത്മകഥ വിവാദം ശരിക്കും കാലത്തിൻ്റെ ഒരു കണക്ക് ചോദിക്കൽ തന്നെയാണ് . കൊടുത്തത് കിട്ടും, സിപിഎമ്മിന് കിട്ടിക്കൊണ്ടിരിക്കുകയാണ് പരിഹാസവുമായി കെ സുധാകരൻ . ആത്മകഥ പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഡിസി ബുക്സ് ഏറെ വിശ്വസ്തമായ ഒരു സ്ഥാപനമാണ്.

സി ഡി ബുക്ക്സിനെ   അവിശ്വസിക്കാൻ ഒരാൾക്കും കഴിയില്ല. ഇ പി യെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്‍റെ പക ഇ പി ക്ക് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇപി ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പിൽ വിലയിരുത്തപ്പെടുമെന്നും ഉപതെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റും കോൺഗ്രസ് നേടിമെന്നും കെ സുധാകരൻ പറഞ്ഞു. എന്നാൽ ഇ പി ജയരാജൻ തന്റെ ആത്മകഥ ഇതുവരെയും എഴുതി തീർന്നിട്ടില്ലെന്നാണ് പറയുന്നത്. അത് പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്ന് പുറത്തുവന്ന ഒരു കാര്യവും ഞാൻ എഴുതിയതല്ല. ഇന്ന് പത്തരയ്ക്ക് പ്രസിദ്ധീകരിക്കും എന്നുള്ള വാർത്തയാണ് ഞാൻ കാണുന്നത്. അതിന് താൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും . ഇത് പ്രസിദ്ധീകരിക്കാൻ ഞാൻ ഡിസി ബുക്‌സിനെ ഏൽപ്പിച്ചിട്ടില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

Tags :