For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഇ പി ജയരാജന്റെ പ്രവർത്തന രംഗത്ത് പോരായ്‌മയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റാൻ കാരണം,എം വി ഗോവിന്ദൻ

04:03 PM Dec 23, 2024 IST | Abc Editor
ഇ പി ജയരാജന്റെ പ്രവർത്തന രംഗത്ത് പോരായ്‌മയാണ് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്നും മാറ്റാൻ കാരണം എം വി ഗോവിന്ദൻ

മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി സിപിഎം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എംവി ഗോവിന്ദന്‍.അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ മാറ്റാനുണ്ടായ സാഹചര്യ൦ എം വി ഗോവിന്ദൻ വെളിപ്പെടുത്തി. ആദ്യം പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് ഇപി വിവാദങ്ങള്‍ ഉണ്ടാക്കിയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് ഡിസി ബുക്‌സുമായി ബന്ധപ്പെട്ടായിരുന്നു ഇപി ജയരാജന്റെ അവസാന വിവാദം.മുൻപ് ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇപി ജയരാജനും, ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടന്ന കൂടിക്കാഴ്ച വൻ വിവാദമായിരുന്നു.

Tags :