ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ വിദേശവിദ്യാർത്ഥികൾ തിരികെ എത്തണമെന്ന് ആവശ്യം ഉന്നയിച്ചു യു എസ്സിലെ സർവ്വകലാശാലകൾ
ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിന് മുൻപ് തന്നെ വിദേശവിദ്യാർത്ഥികൾ തിരികെ എത്തണമെന്ന് ആവശ്യം ഉന്നയിച്ചു യു എസ്സിലെ സർവ്വകലാശാലകൾ. സർവ്വകലാശാലകൾ ഇങ്ങനൊരു നീക്കം നടത്താൻ കാരണം അധികാരമേറുന്ന ആദ്യ ദിവസം തന്നെ യാത്രാവിലക്ക് ഉള്‍പ്പടെ കുടിയേറ്റവുമായി ബന്ധപ്പെട്ട പുതിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു, ഈ ഒരു റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ഇങ്ങനൊരു നീക്കം.
ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജനുവരി 20ന് തന്നെ സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടിയേറ്റം എന്നിവ സംബന്ധിച്ച നിരവധി ഉത്തരവുകളില്‍ ഒപ്പുമെക്കുമെന്ന് ട്രംപ് മുൻപ് പ്രഖ്യാപിച്ചിരുന്നു. അതിനാൽ ജനുവരി 20ന് മുമ്പ് വിദ്യാര്‍ഥികളും , ജീവനക്കാരും തിരികെ എത്തണമെന്ന് നിർദേശം നല്‍കിയിരുന്നു. ഒന്നാം ട്രംപ് ഭരണകൂട കാലത്ത് തന്നെ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇത് വിദേശ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ വെല്ലുവിളിയാവുകയും ചെയ്തു, അതിനാലാണ് ട്രംപ് വീണ്ടും അധികാരത്തെലെത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികളുടെ യാത്രാ പ്രതിസന്ധികള്‍ ഇല്ലാതാക്കാനായി സര്‍വകലാശാലകള്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.