Film NewsKerala NewsHealthPoliticsSports

അദാനി വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ നിന്നും ഇന്നും പ്രതിപക്ഷ ബഹളം

02:51 PM Nov 27, 2024 IST | Abc Editor

അദാനി വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം, ഈ ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ 12 മണിവരെ സഭ നിര്‍ത്തിവെച്ചു. അദാനിയെ ഭരണകൂടം സംരക്ഷിക്കുന്നു എന്ന ആരോപണത്തിലാണ് പ്രതിപക്ഷം സഭയിൽ ബഹളം നടത്തിയത് . അദാനി വിഷയത്തിനു പുറമേ സംഭാല്‍ വിഷയവും ,മണിപ്പൂര്‍ കലാപവും അടിയന്തര വിഷയങ്ങളായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. അദാനി യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും, ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമുള്ള യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണത്തിന് പിന്നാലെയാണ് പ്രതിപക്ഷം ലോക്‌സഭ യിൽ ബഹളം ഉണ്ടാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലും അദാനിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ പ്രതിപക്ഷം സഭയിൽ ഉയർത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ അദാനിയും, മോദിയും ഒന്നാണെന്നും ,അദാനിയെ പ്രധാനമന്ത്രി സംരക്ഷിക്കുകയാണെന്നും സഭയിൽ ആരോപിച്ചിരുന്നു.

Tags :
Gautam AdaniRahul Gandhi
Next Article