തലശേരിയിൽ എംഡിഎംഎയുംമായി കടക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്യ്തു
തലശ്ശേരി കടൽ പാലം പരിസരത്ത് നിന്ന് 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായി കടക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്യ്തു. മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) ആണ് തലശ്ശേരി എക്സൈസ് പിടികൂടിയത്.മയക്ക് മരുന്നുമായി എക്സൈസ് സംഘത്തിന്‍റെ കണ്ണു വെട്ടിച്ച് ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്നോടിയാണ് പിടികൂടിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുബിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിന് പിടികൂടിയത്.
തലശ്ശേരി കടൽ പാലം പരിസരത്ത് വെച്ചാണ് എക്സൈസ് സംഘം അതിസാഹിസികമായി ഈ പ്രതിയെ ഓടിച്ചിട്ട് പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് പി ഡി, അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ സുധീർ വാഴവളപ്പിൽ, പ്രിവന്‍റീവ് ഓഫീസർമാരായ ലെനിൻ എഡ്‌വേർഡ്, ബൈജേഷ് കെ, സിവിൽ എക്സൈസ് ഓഫീസർ സരിൻരാജ് കെ എന്നിവരും ഈ സംഘത്തിലുണ്ടായിരുന്നു.