Film NewsKerala NewsHealthPoliticsSports

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു വെന്നെത്തിയ സ്‌കൂൾ വിദ്യാർത്ഥികളെ പിടികൂടി എക്സൈസ് ഉദ്യോഗസ്ഥർ

03:46 PM Oct 22, 2024 IST | suji S

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ചു സ്‌കൂൾ വിദ്യാർത്ഥികളെ വന്നെത്തിയത് എക്സൈസ് ഓഫീസിൽ. അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ ഉദ്യോഗസ്ഥരാണ് സ്‌കൂൾ വിദ്യാർത്ഥികളെ പിടികൂടിയത്,തൃശ്ശൂരിലെ സ്കൂളിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയ സംഘത്തിലെ വിദ്യാർത്ഥികളാണ് എക്സൈസ് ഓഫീസ് ആണെന്ന് തിരിച്ചറിയാതെ തീപ്പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തിയത്.

എക്‌സൈസ് ഓഫീസിൽ യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ വിദ്യാർത്ഥികൾ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിപിടികൂടുകയായിരുന്നു. എക്സൈസ് ഓഫീസിന്റെ പിൻവശത്തായി കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. ഓഫീസിന്റെ പിൻവശത്തൂടെ കയറിയതിനാൽ എക്സൈസ് ബോർഡ് കണ്ടില്ല എന്നും കുട്ടികൾ പറഞ്ഞു.

സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയിൽ ഒരു വിദ്യാർത്ഥിയുടെ  പക്കൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവും , മറ്റൊരു കുട്ടിയുടെ കയ്യിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിച്ചു, കൂടാതെ വിദ്യർത്ഥികളുടെ പേരിൽ കേസെടുക്കുകയും ചെയ്യ്തു.

Tags :
CannabisExciseschool students
Next Article