Film NewsKerala NewsHealthPoliticsSports

തൃശൂർ കൊർപറേഷനിൽ പൊട്ടിത്തെറി ,സിപിഐ കൗൺസിലർ ബീനാ മുരളിയും രം​ഗത്ത്

12:32 PM Nov 22, 2024 IST | ABC Editor

തൃശ്ശൂർ കോർപ്പറേഷനിൽ എൽഡിഎഫിൽ പൊട്ടിത്തെറി. സിപിഐയുടെ സിറ്റിംഗ് ഡിവിഷൻ കൃഷ്ണാപുരം, ഡിവിഷൻ വിഭജനത്തോടെ ഇല്ലാതായതാണ് പ്രതിഷേധത്തിലേക് നയിച്ചത്. അതൃപ്തി പരസ്യമാക്കി സിപിഐ കൗൺസിലർ ബീനാ മുരളിയും രം​ഗത്തെത്തിയിരുന്നു. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുന്ന തൃശ്ശൂരിൽ തന്റെ സീറ്റ് വെട്ടിയതിന് പിന്നിൽ സ്ഥാപിത താല്പര്യമെന്ന് സിപിഐ വനിതാ കൗൺസിലർ ബീന മുരളി ആരോപിച്ചു.15 വർഷമായി തുടർച്ചയായി ജയിക്കുന്ന ഡിവിഷൻ രണ്ടു ഡിവിഷനിലേക്ക് വെട്ടി ലയിപ്പിച്ചു. കൃഷ്ണാപുരം എന്ന പേര് തന്നെ നശിപ്പിക്കുന്ന നിലയാണ് ഉണ്ടായതെന്ന് കൗൺസിലർ ബീനാ മുരളി പറയുന്നുണ്ട് .

നടത്തറ ഡിവിഷനിലേക്ക് 700 വീടും ഒല്ലൂക്കര ഡിവിഷനിലേക്ക് 500 വീടും പകുത്തു നൽകിയിരുന്നു . ഭഗവാൻ കൃഷ്ണന്റെ പേരായതുകൊണ്ടാണോ ഡിവിഷൻ വെട്ടിയതെന്ന് സംശയമുണ്ടെന്ന് സിപിഐ കൗൺസിലർ അഭിപ്രായപ്പെടുന്നു. ഡിവിഷൻ വെട്ടിയതിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് ബീനാ മുരളി വ്യക്തമാക്കി.ഉടൻ തന്നെ പാർടിയെ അറിയിക്കുമെന്നും ഇതിനെതിരെ നടപടി എടുത്തില്ല എങ്കിൽ പ്രധിശേധത്തിലേക്ക് കടക്കുമെന്നും ബീന മുരളി അറിയിച്ചു.

Tags :
Beena MuraliLDF
Next Article