തനിക്കെതിരായ പാർട്ടി നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് പി.പി. ദിവ്യ
തനിക്കെതിരായ പാർട്ടി നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് പി.പി. ദിവ്യ. ജില്ലാ കമ്മിറ്റി അംഗമായ തന്നെ തരംതാഴ്ത്തിയത് തന്റെ ഭാഗം കേള്‍ക്കാതെയാണെന്ന് കണ്ണൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.
നവീൻ ബാബുവിന്റെ മരണത്തിൽ തനിക്ക് അങ്ങേയറ്റം ദുഃഖമുണ്ടെന്നും കേസിൽ തന്റെ നിരവരാധിത്വം തെളിയിക്കുമെന്നും ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പി പി ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നവീന്റെ മരണത്തിന് ശേഷം ആദ്യമായാണ് ദിവ്യ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ത്രീയെന്ന പരിഗണന പ്രതിക്ക് നൽകുന്നതായി വ്യക്തമാക്കിയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യക് ജാമ്യം അനുവദിച്ചത്.
പി പി ദിവ്യക് എതിരെ നടപടിയുണ്ടായി ഇരുപത് ദിവസത്തിന് ശേഷമാണു ദിവ്യയെ തൽസ്ഥാനത്തു നിന്നും തരം താഴ്ത്തിയത് എന്നാൽ ഇതിനെതിരെ ദിവ്യ സി പി എം ജില്ലാ നേതാക്കളെ ഫോണിൽ വിളിച്ചു അതൃപ്തി അറിയിച്ചു.