എത്ര അപമാനിച്ചാലും പാലക്കാട്ട് ബി ജെ പി കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്‌യും; പി വി അൻവർ
എത്ര അപമാനിച്ചാലും പാലക്കാട്ട് ബി ജെ പി കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്‌യും പി വി അൻവർ. പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കാൻ പി വി അൻവ൪. ചേലക്കരയിൽ എൻ കെ സുധീർ സ്ഥാനാർത്ഥിയായി തുടരും. പാലക്കാട്ടെ സർവേ പൂർത്തിയായതായും അൻവർ പറഞ്ഞു. സ്ഥാനാർത്ഥികളെ നിർത്തിയതിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് തന്നെ ഒരുപാട് അപമാനിച്ചു, എന്നാൽ എത്ര അപമാനിച്ചാലും പാലക്കാട് ബിജെപി ജയിച്ച് കയറാതിരിക്കാൻ എന്ത് വിട്ടുവീഴ്ച്ചയും ചെയ്യുമെന്നും അൻവർ പറയുന്നു.
തീരുമാനം നാല് മണിക്ക് പാലക്കാട് കൺവൻഷനില്‍ പ്രഖ്യാപിക്കും എന്നും അൻവർ പറഞ്ഞു. അതേസമയം ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ സന്ദർശിച്ചതിൽ വിശദീകരണവുമായി പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ചേലക്കരയിലെ ഡി.എം.കെ സ്ഥാനാർത്ഥി എൻ.കെ.സുധീറിനൊപ്പം പി.വി.അൻവർ മുസ്‌ലിം ലീഗ് ഓഫീസ് സന്ദർശിച്ചത്.