Film NewsKerala NewsHealthPoliticsSports

സർക്കാരിന്റെ ഓണാഘോഷത്തിന് ഫഹദ് ഫാസിൽ പ്രതിഫലം വാങ്ങാതെയാണ് എത്തിയത്; വി ശിവൻകുട്ടി

04:34 PM Dec 09, 2024 IST | Abc Editor

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ തുറന്നുപറിച്ചില്‍ ഇപ്പോൾ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. അതിനിടെ അതേവേദിയില്‍ നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് ശിവന്‍കുട്ടി നടത്തിയ പരാമര്‍ശവും ഇപ്പോൾ ചർച്ചയാവുന്നുണ്ട്. സര്‍ക്കാരിന്റെ ഓണാഘോഷന് ഫഹദ് പ്രതിഫലം വാങ്ങാതെയാണ് എത്തിയതെന്നാണാണ് മന്ത്രി പറയുന്നത്. നടി ആവശ്യപ്പെട്ടത് പ്രകാരം അഞ്ച് ലക്ഷം രൂപ കൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിയാഞ്ഞിട്ടല്ല. അങ്ങനെ വേണ്ടന്ന് തീരുമാനിക്കുവായിരുന്നു മന്ത്രി പറഞ്ഞു.

ഫഹദിനെ കഴിഞ്ഞ ഓണാഘോഷത്തിന് വിളിച്ചിരുന്നു. വിമാനത്തിലാണ് വന്നത്. എപ്പോള്‍ വന്നെന്നോ എവിടെ താമസിച്ചെന്നോ അറിയില്ല. കൃത്യസമയത്ത് പരിപാടിക്കെത്തി ചേര്‍ന്നു. സിനിമാ ലോകത്ത് കുറേ കാര്യങ്ങള്‍ ഉണ്ട്. നടിയുടെ സംഭവം എന്നെ വേദനിപ്പിച്ചു.വേറെ എത്രയോ ഡാന്‍സര്‍ ടീച്ചര്‍മാരുണ്ട്. സിനിമയില്‍ കുറച്ച് കാശായപ്പോള്‍ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ് മന്ത്രി പറഞ്ഞു.

Tags :
Fahad FazilOnam celebrationV Shivankutty
Next Article