24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി
03:48 PM Oct 24, 2024 IST | suji S
24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി, വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ ഇപ്പോളും തുടരുകയാണ്. ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും ,അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ 85 വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.ഇപ്പോൾ വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തിവരുകയാണ് എന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.
കൂടാതെ അദ്ദേഹം പറയുന്നു യാത്രക്കാർ ഭയപ്പെടേണ്ട ആവശ്യമില്ലന്നും . സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും, ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.