For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നടി മിയക്കെതിരേ 2 കോടിയുടെ കേസ് ഉള്ളതായി വ്യാജ പ്രചാരണം , സത്യം ഇങ്ങനെ

03:11 PM Nov 21, 2024 IST | Abc Editor
നടി മിയക്കെതിരേ 2 കോടിയുടെ കേസ് ഉള്ളതായി വ്യാജ പ്രചാരണം   സത്യം ഇങ്ങനെ

നടി മിയക്കെതിരേ 2 കോടിയുടെ കേസ് ഉള്ളതായി വ്യാജ പ്രചാരണം. നടി മിയ പരസ്യത്തിൽ അഭിനയിച്ച വിജയ് മസാല എന്ന സ്ഥാപനം കേസ് കൊടുത്തു എന്നായിരുന്നു പ്രചാരണം. എന്നാൽ ഇപ്പോൾ മിയയ്ക്ക് എതിരെ വിജയ് മസാല ഗ്രൂപ്പ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നൽകിയെന്നത് വ്യാജ പ്രചരണമാണെന്ന് വെളിപ്പെടുത്തി അധികൃതർ. എന്നാൽ മിയ പരസ്യത്തില്‍ അഭിനയിക്കുകമാത്രമാണ് ചെയ്തതിരിക്കുന്നത്.

കമ്പനിയുടെ അറിവില്ലാതെ ഒരു പരസ്യം ചിത്രം ടെലികാസ്റ്റ് ചെയ്യില്ലെന്ന എഗ്രിമെന്റുകൾ  ഉണ്ട്. എന്നിട്ടും  കറി പൗഡറുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചാരണം നടക്കുന്നത് എന്നും വ്യക്തമാക്കുന്നു . താരത്തെയും കമ്പനിയെയും മോശമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഒരു  കൂട്ടർ നടത്തുന്നത് എന്നും , ഇനിയും ഇങ്ങനെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തിയാൽ നിയമനടപടിയിലേക്ക് പോകുമെന്നും  അധികൃതർ വ്യക്തമാക്കി.

Tags :