Film NewsKerala NewsHealthPoliticsSports

അയോധ്യ രാംമന്ദിറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദർശനം നടത്തിയതായി വ്യാജ വാർത്ത

03:55 PM Nov 12, 2024 IST | ABC Editor

രാംമന്ദിറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദർശനം നടത്തിയതായി വ്യാജ വാർത്ത.അയോധ്യ രാംമന്ദിറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദർശനം നടത്തിയെന്ന തരത്തിൽ ഒരു വിഡിയോ സോഷ്യൽ മിഡിയയിൽ‍ പ്രചരിക്കുന്നുണ്ട്. രാംമന്ദിറിൽ രാഹുൽ സന്ദർശനം നടത്തിയെന്നും രാഹുലിനെ ഭക്തർ വരവേറ്റത് ‘മോദി, മോദി’ വിളിയോടെയെന്നുമാണ് പ്രചാരണം.

റായ് ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അയോധ്യ റാം മന്ദിറിലെത്തിയ രാഹുൽ ദർശനം നടത്തിയെന്നും ശേഷം രാഹുൽ ഗാന്ധിക്ക് നേരെ ചുറ്റുമുള്ളവർ മോദിയെന്ന് ആർത്ത് വിളിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളിലും ബിജെപി അനുകൂലികളുടെ വാളുകളിലും വ്യാപകമായി ഈ വിഡിയോ പ്രചരിക്കുന്നുണ്ട്.പിന്നീട് ഈ വാർത്ത വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.

Tags :
AyodhyaRahul GandhiRam Mandir
Next Article