Film NewsKerala NewsHealthPoliticsSports

തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്; വ്യാജ വോട്ട് അതീവ ഗുരുതരമെന്ന്, ഇഎൻ സുരേഷ് ബാബു

03:26 PM Nov 15, 2024 IST | Abc Editor

ഇപ്പോളത്തെ പ്രധാന ചർച്ച പാലക്കാട്ട് വ്യാജ വോട്ടാണ്, ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ ആണ് ഇങ്ങനൊരു സംഭവം ചർച്ച ആയത് . ഈ മണ്ഡലത്തിൽ 2700 വ്യാജ വോട്ട് ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞത് എന്നാൽ ഇതൊരു അതീവ ഗുരുതര പ്രശ്‌നമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി. വ്യാജ വോട്ടിനെപറ്റി അന്വേഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സിപിഐഎം സ്വാഗതം ചെയ്യുമെന്നും സുരേഷ് ബാബു പറഞ്ഞു.

ഇതിന്റെ അന്വേഷണം പ്രഹസനം ആകാൻ പാടില്ലെന്നാണ് സിപിഐഎമ്മിനിന്റെ നിലപാട്. നടപടി ഉണ്ടായില്ലെങ്കിൽ പ്രചാരണം സമാപിക്കുന്ന ദിവസം ശക്തമായ സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്നും ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. കോൺഗ്രസ് – ബിജെപി നേതൃത്വത്തിൻ്റെ അറിവോടെയാണ് ഇത് നടന്നിട്ടുള്ളത്. വ്യാജ വോട്ടിന് പിന്നിൽ പ്രതിപക്ഷ നേതാവും ഷാഫിയും രാഹുൽ മാങ്കൂട്ടത്തിലുമാണ്. പ്രതിപക്ഷ നേതാവിൻ്റെ സ്റ്റഡി ക്ലാസിൽ നിന്നാണ് ഇതൊക്കെ പഠിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ് വ്യാജ വോട്ട് ചേർത്തത് സുരേഷ് ബാബു പറയുന്നു.

Tags :
EN Suresh BabuFake vote in palackadu
Next Article