Film NewsKerala NewsHealthPoliticsSports

ലൈംഗികാതിക്രമം പരാതിയുമായി വനിതാ നിർമാതാവ്; ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി 

02:36 PM Oct 10, 2024 IST | suji S

ലൈംഗികാതിക്രമം പരാതിയുമായി വനിതാ നിർമാതാവ്, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ 9 പേർക്കെതിരെ പരാതി ,വനിതാ നിർമാതാവിന്റെ മാനസിക പീഡന പരാതിയിൽ ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ്, അനില്‍ തോമസ്, ബി രാഗേഷ് എടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് വനിതാ നിർമ്മാതാവിന്റെ പരാതി.

വലിയൊരു വിഭാഗം ആളുകൾ ആണ് തന്നോട് അമ്മ മര്യാതയായി പെരുമാറിയത് എന്നാണ് വനിതാ നിർമാതാവ് പറയുന്നത്, പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിർമാതാവ് കേസ് കൊടുത്തിരിക്കുന്നത്, സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് വനിതാ നിർമ്മാതാവ് ആരോപിക്കുന്നത്.

ഒരു സിനിമയുമായി ബന്ധപ്പെട്ട തർക്കമാണ് എല്ലാത്തിനും കാരണം എന്നാണ് ഇവർ പറയുന്നത്. തന്നെ വിളിച്ചു വരുത്തി തന്നോട് മോശമായി പെരുമാറുകയായിരുന്നു എന്നാണ് ഇവർ പരാതിയിൽ പറയുന്നത്.

Tags :
anto joseph producerFemale producer complainslistin stephen producersexual harassment
Next Article