ശബരിമലയിലെ കാനനപാതയില്‍ കുടുങ്ങിയ രണ്ട് മാളികപ്പുറങ്ങള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്
ശബരിമലയിലെ കാനനപാതയില്‍ കുടുങ്ങിയ രണ്ട് മാളികപ്പുറങ്ങള്‍ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ്. വെഞ്ഞാറമൂട് സ്വദേശികളായ രാധ, ലീല എന്നിവരാണ് കാനനപാതയില്‍ കുടുങ്ങിയത് .ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഓടന്‍പ്ലാവില്‍ നിന്ന് ഫയര്‍ഫോഴ്‌സ് ഇവരെ കണ്ടെത്തിയത്.ശബരിമല തീർത്ഥാടകർക്ക് സുരക്ഷാ ഉറപ്പാക്കുന്നതിന് വേണ്ടി വാൻ സജ്ജീകരണങ്ങളാണ് ദേവസ്വം ബോർഡും ഒരുക്കിയിരുന്നത് .
സംസ്ഥാന പോലീസ് സേനയും അഗ്നി രക്ഷ സേനയും തീർത്ഥാടകർക്കുവേണ്ടിയുള്ള സേവനങ്ങളിൽ മികവ് പുലർത്തുന്നുണ്ട് . ചൊവ്വാഴ്ച്ച വെഞ്ഞാറമൂടില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘത്തോടൊപ്പം ഇവര്‍ യാത്ര തിരിച്ചു.വർധിച്ചു വന്ന തിരക്ക് കാരണം ഇരുവർക്കും വഴി കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല . കാനനപാതയില്‍ യാത്ര പുരോഗമിക്കുന്നതിനിടെ ഈ രണ്ടു പേര്‍ കൂട്ടം തെറ്റുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഈ സംഘം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം പരിശോധന ആരംഭിച്ച് രണ്ട് മാളികപ്പുറങ്ങളെ കണ്ടെത്തുകയായിരുന്നു. വെള്ളം കുടിക്കാനായി തിരിഞ്ഞപ്പോഴാണ് സംഘത്തില്‍ നിന്ന് വേര്‍പ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. ഇരുവര്‍ക്കും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ല. ക്ഷീണിതരായ ഇവരെ സന്നിധാനത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.