Film NewsKerala NewsHealthPoliticsSports

പാലക്കാട് ലോറിയും, കാറും കൂട്ടിയിടിച്ച് അഞ്ച് മരണം; അപകടകാരണം അമിത വേഗത 

03:40 PM Oct 23, 2024 IST | suji S

പാലക്കാട് ലോറിയും, കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, തച്ചമ്പാറ സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. അപകട കാരണം അമിതവേഗത സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അമിത വേഗതയിലെത്തിയ കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറുന്നതാണ്ഈ ദൃശ്യങ്ങളിലുള്ളത്.

മഴ പെയ്ത് റോഡ് കുതിര്‍ന്ന് കിടക്കുകയായിരുന്നു. അപ്പോൾ കാര്‍ വേഗതയിൽ വരുന്നതും നിയന്ത്രണം വിട്ട് റോഡിന്‍റെ വലത് ഭാഗത്തേക്ക് നീങ്ങി എതിര്‍ദിശയിൽ നിന്ന് വന്ന ലോറിയുടെ മുന്നിലേക്ക് ഇടിച്ചുകയറുന്നതുമാണ് ഈ  ദൃശ്യങ്ങളിലുള്ളത്.അതിനിടെ കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Tags :
lorry-car accident
Next Article