For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിയുതിത്തതിനെ തുടർന്നു ഡൽഹി പോലീസ് കേസ് എടുത്തു

04:22 PM Nov 09, 2024 IST | ABC Editor
ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിയുതിത്തതിനെ തുടർന്നു ഡൽഹി പോലീസ് കേസ്  എടുത്തു

ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിവെപ്പ്. ഡൽഹിയിൽ രണ്ടിടങ്ങളിലായി വെടിയുതിത്തതിനെ തുടർന്നു ഡൽഹി പോലീസ് സ്ഥലത്തെത്തി കേസ് എടുത്തു. കബീർ നഗർ, ജ്യോതി നഗർ എന്നിവിടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു.

കബീർ നഗറിലുണ്ടായ വെടിവെപ്പിൽ വെൽക്കം ഏരിയ സ്വദേശിയായ നദീം എന്നയാളാണ് മരിച്ചത്. ഇരുചക്ര വാഹനത്തിലെത്തിയ അക്രമികൾ നദീമിന് നേരെ അഞ്ചു തവണയാണ് വെടിയുതിർത്തതെന്ന് കുടുംബം പറയുന്നു. അക്രമികൾ നദീമിന്റെ ഫോൺ കൈക്കലാക്കിയെന്നും ഇവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും നദീമിന്റെ കുടുംബം വ്യക്തമാക്കി.

ജ്യോതി നഗറിലുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളുടെ കാലിനാണ് വെടിയേറ്റത്. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :