Film NewsKerala NewsHealthPoliticsSports

ചൂരൽ മല മുണ്ടക്കൈ ദുരന്ത ബാധിത പ്രദേശത്തു കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ

01:38 PM Nov 09, 2024 IST | ABC Editor

മേപ്പാടി കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ചൂരൽ മല- മുണ്ടക്കൈ ദുരന്ത ബാധിതരായ 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചിട്ടാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം. നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

അതേസമയം, മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്ത ഭക്ഷ്യകിറ്റിൽ നിന്നും കണ്ടെത്തിയ പുഴുവരിച്ച അരിയും കീറിയ വസ്ത്രങ്ങളും നിർമ്മാൺ എന്ന സന്നദ്ധ സംഘന നല്കിയതാണെന്നാണ് എഡിഎം സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നൽകിയ വിശദീകരണം. ഉപയോഗ ശൂന്യമായതിനുശേഷമാണ് ഇവ വിതരണം ചെയ്തതെന്നും പരിശോധനയിൽ പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്തുക്കളും പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി.

Tags :
Food poisonmeppadi
Next Article